പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിൽ ആരംഭിച്ച ശൈശവ വൈകല്യ നിവാരണ ക്ലിനിക്കിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു.
ചടങ്ങിൽ ഡോ സൈറു ഫിലിഫ് (പ്രിൻസിപ്പാൾ, ഗവ മെഡിക്കൽ കോളേജ് ) അധ്യക്ഷത വഹിച്ചു.


മാസത്തിലെ ആദ്യ ശനിയാഴ്ച 10 മുതൽ 12 വരെയാണ് ക്ലിനിക്ക് നടക്കുക. ഗവ. മെഡിക്കൽ കോളേജിലെ പിഎംആർ വിഭാഗത്തെ സെ'ന്റർ ഓഫ് എക്സലൻസ് ഇൻ റീഹാബിലിറ്റേഷൻ മാറ്റാനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായിട്ടാണിത് ആരംഭിക്കുന്നത്. സഹായ ഉപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിയുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഒരുമാസത്തെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഈ രണ്ട് പദ്ധതികളുടെയും, ഉദ്ഘാടനമാണ് എം എൽ എ നിർവ്വഹിച്ചത്.
കുട്ടികളിലെ വൈകല്യം നേരത്തേ തിരിച്ചറിയൽ എന്ന വിഷയത്തിൽ ഡോ കവിത പവിത്രനും, കുട്ടികളിലെ വൈകല്യ നിവാരണം എന്ന വിഷയത്തിൽ ഡോ സാബിർ പി യും ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ചടങ്ങിൽ പിഎംആർ വിഭാഗം മേധാവി ഡോ. സൂരജ് രാജഗോപാൽ സ്വാഗതം പറഞ്ഞു. ഡോ ഷീബ ദാമോദരൻ, ഡോ കെ സുദീപ്, ഡോ സരിൻ എസ് എം, ഡോ സുനിൽ വി, ഡോ മുഹമ്മദ് എം ടി പി, ഡോ ഹേമലത എന്ന എന്നിവർ സംസാരിച്ചു.
Disability clinic inaugurated at Pariyaram Kannur Medical College: M. Vijin MLA